India
image_print

കത്രീന- വിക്കി വിവാഹം; സംപ്രേക്ഷണാവകാശം വിറ്റത് 80 കോടിക്ക്

Written by

archanaa chuqwe

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമിടെ താരങ്ങളുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്‌ഫോം സ്വന്തമാക്കിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണ്‍ പ്രൈം വീഡിയോയാണ് വന്‍ തുക മുടക്കി വിവാഹത്തിന്റെ ഒടിടി റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. 80 കോടിക്കും 100 കോടിക്കും ഇടയിലുള്ള തുകയ്ക്കാണ് പ്രൈം വീഡിയോ കരാര്‍ ആയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസങ്ങളിലായാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ട്രെന്‍ഡ് ആയി നിലനില്‍ക്കുന്ന വിഷയവും ഈ വിവാഹമാണ്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികളില്‍ അഭിനേതാക്കളായ നേഹ ധൂപിയ, അംഗദ് ബേദി, സംവിധായകന്‍ കബീര്‍ ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യ മിനി മാത്തൂര്‍, നടിമാരായ ശര്‍വാരി വാഗ്, രാധിക മദന്‍ എന്നിവരും ഉള്‍പ്പെടുന്നു.സംവിധായകന്‍ കബീര്‍ ഖാന്റെ വീട്ടില്‍ ദീപാവലി ദിനത്തില്‍ കത്രീന കൈഫും വിക്കി കൗശലും വിവാഹനിശ്ചയം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അതിഥികളോട് സ്വകാര്യത നിലനിര്‍ത്താനും വേദിയില്‍ നിന്നുള്ള ചിത്രങ്ങളൊന്നും ചോര്‍ത്തുന്നത് ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്..ഇതിന് പുറമേ, വിക്കിയും കത്രീനയും അവരുടെ 120 അതിഥികള്‍ക്ക് രഹസ്യ കോഡുകളും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.