India
image_print

മന്ത്രിമാര്‍ക്ക് ഭരണപരിചയം കുറവ്’: മെച്ചപ്പെടുത്താൻ ത്രിദിന ക്ലാസുകള്‍

Written by

askshiyas

കേരള സർക്കാരിലെ ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. സെപ്റ്റംബർ 20, 21, 22 തീയതികളിൽ നിന്നായി ദിവസേനെ മൂന്നു ക്ലാസുകളാണ് മന്ത്രിമാർക്ക് വേണ്ടി നൽകുന്നത്. രാവിലെ 9.30 മുതൽ ഒരുമണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകളാണ് പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റാണ് മന്ത്രിമാരെ പഠിപ്പിക്കുക. മന്ത്രിമാർക്ക് ആവശ്യമായ ഭരണ പരിചയം പോരെന്നും പരിശീലനം നൽകണമെന്നും ഐഎംജി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന്റെ നൂറ് ദിനത്തിനിടെ നടത്തിയ പ്രവർത്തനത്തിനിടെയാണ് മന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങൾ പഠിച്ച് വേണ്ടരീതിയിൽ കൃത്യമായി നടപ്പിലാക്കുന്നതിലും ഫയലുകൾ കാലതാമസം കൂടാതെ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാർ പിന്നിലാണെന്ന് ഐഎംജി സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published.