India
image_print

മഞ്ജു വാര്യര്‍ക്കൊപ്പം സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Written by

askshiyas

മലയാളത്തിലെ സൂപ്പര്‍ താരം മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവതിയില്‍ നിന്നും 25, 000 രൂപ തട്ടിയെടുത്തു. മഞ്ജു വാര്യര്‍ക്കൊപ്പം തുല്യപ്രാധാന്യമുള്ള റോള്‍ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് . ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടുക്കി പോലീസ് അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ഉണ്ണിമുകുന്ദനും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഒരു അവസരം നല്‍കാമെന്നായിരുന്നു പറഞ്ഞത്. സീരിയല്‍ ചര്‍ച്ചകള്‍ക്ക് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയാണ് വേഷം വാങ്ങിത്തരാമെന്ന് പറഞ്ഞത്. ഇവര്‍ നാലംഗ സംഘത്തെയും പരിചയപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ അമ്മയുടെ വേഷമാണ് വാഗ്ദാനം ചെയ്തിരുന്നത്. 25, 000 രൂപ പല ഘട്ടങ്ങളിലായാണ് ഇവര്‍ വാങ്ങിയത്. ഇങ്ങനെയൊരു സിനിമയില്ലെന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവര്‍ക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തത്.

 

Leave a Reply

Your email address will not be published.