India
image_print

കോടതിയുടെ അനുവാദമില്ലാതെ ജനപ്രതിനിധികളുടെ കേസുകള്‍ പിന്‍വലിച്ച് കേരളം

Written by

archanaa chuqwe

എംഎല്‍എമാര്‍ എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുവാദമില്ലാതെ പിന്‍വലിച്ച് കേരളം. സംഭവത്തില്‍ 2020 സെപ്റ്റംബര്‍ 16-നും 2021 ജൂലൈ 31 നും ഇടയിലുള്ള കേസുകളാണ് പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ് ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

 

ക്രിമിനല്‍ നടപടി ചട്ടത്തിലെ 321 വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്നും 16 ക്രിമിനല്‍ കേസുകളും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നാലില്‍ നിന്നും 10 കേസുകളുമാണ് ഹൈക്കോടതിയുടെ അനുവാദമില്ലാതെ പിന്‍വലിച്ചത് . ജനപ്രതിനിധികളുടെ കേസുകള്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്ക് സജ്ജമാക്കിയ എറണാകുളത്തെ സ്‌പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 170 കേസുകളുടെ വിചാരണയാണ് നിലവില്‍ പൂര്‍ത്തിയാക്കാന്‍ ഉള്ളത്. വിവിധ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള 383 കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. അഭിഭാഷകനായ ടി. ജിഎന്‍ നായരാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.

 

 

Leave a Reply

Your email address will not be published.