India
image_print

ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കുമോ?അവലോകനയോഗം ഇന്ന്

Written by

askshiyas

സംസ്ഥാനത്ത് കോവിഡ് ആശങ്ക നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കാം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഉച്ചക്ക് മൂന്നരക്കാണ് യോഗം ചേരുന്നത്.

 

അതേസമയം സംസ്ഥാനത്ത് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ കുറയുന്നുണ്ട്.ഇന്നലെ സംസ്ഥാനത്ത് 19,688 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

 

Leave a Reply

Your email address will not be published.