India
വരാന്ത്യാ ലോക്ഡൗണ്‍ തുടരുമോ?അവലോകന യോഗം ഇന്ന്
Last updated on Sep 04, 2021, 4:25 am


ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് മൂന്നരയ്ക്കാണ് യോഗം. രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ,വരാന്ത്യാ ലോക് ഡൗണ്‍ തുടരണോ , തുടങ്ങിയ കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് നടപടികളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം എന്ന നിലയില്‍ രാത്രി കര്‍ഫ്യൂ തുടരണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഒരാഴ്ചത്തെ രോഗവ്യാപന തോത് കണക്കിലെടുത്താവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കുന്നത്. തദ്ദേശസ്ഥാപന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, പ്രദേശത്തെ സേവന സന്നദ്ധരായ റസിഡന്‍സ് അസോസിയേഷനുകള്‍, എന്നിവരെ ഉള്‍പ്പെടുത്തി അയല്പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


