India
കോവിഡ് വ്യാപനം;സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്ര കോവിഡ് പരിശോധന
Last updated on Aug 25, 2021, 4:25 am


കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും.നിലവില്‍ കോവിഡ് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോവിഡ്പരിശോധനയില്കാല്ലക്ഷത്തോളമായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 40,000 കടക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും.നൂറു പേരെ പരിശോധിക്കുമ്പോള്‍ പതിനെട്ട് പേരെങ്കിലും പോസ്റ്റീവാക്കുന്ന സാഹചര്യമാണുള്ളത്. പകുതിയിലേറെ ജില്ലകളിലും സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് ടി പി ആര് എന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ജില്ലകളില്‍ വാക്സിനേഷന് പൂര്‍ണതയിലേക്ക് അടുത്തതിനാല്‍ ഈ ജില്ലകളിലെ രോഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും പരിശോധിക്കുക. ഇടുക്കി, പാലക്കാട്, കാസര്‍കോട്, ജില്ലകളില്‍ വാക്സിന് എടുത്തവരില്‍ രോഗബാധ കൂടുന്ന സാഹചര്യവും ഉണ്ട്.


