India
സംസ്ഥാനത്ത് ഇന്നും 19000 ത്തിന് മുകളില്‍ രോഗികള്‍
Last updated on Aug 14, 2021, 1:11 pm


സംസ്ഥാനത്ത് ഇന്നും 19000 ത്തിന് മുകളില്‍ രോഗികള്‍. കോവിഡ് രോഗികളുടെ എണ്ണം കുറയാത്തത് ആശങ്കയില്‍ തന്നെ തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് 19,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്ന് രോഗ ബാധ.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 18,499 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2953, തൃശൂര്‍ 2459, കോഴിക്കോട് 2404, എറണാകുളം 2200, പാലക്കാട് 1280, കൊല്ലം 1229, ആലപ്പുഴ 1134, കണ്ണൂര്‍ 896, തിരുവനന്തപുരം 874, കോട്ടയം 853, വയനാട് 581, പത്തനംതിട്ട 571, കാസര്‍ഗോഡ് 513, ഇടുക്കി 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


