India
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
Last updated on Aug 26, 2021, 5:32 am


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,360 രൂപയും ഗ്രാമിന് 4420 രൂപയുമായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഓണമായതിനാല്‍ സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത.ആഗസ്റ്റ് ഒന്നിന് 36000 രൂപവരെ എത്തിയിരുന്നു സ്വര്‍ണവില. അതായിരുന്നു ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക്. എന്നാല്‍ ആഗസ്റ്റ് 9,10,11 ദിവസങ്ങളില്‍ സ്വര്‍ണവില 34,680 രൂപ വരെ താഴ്ന്നിരുന്നു.പിന്നീട് കൂടിയ വില ഒരാഴ്ചക്കിടെ 720 രൂപ ഉയര്‍ന്നു.അതേസമയം, ജൂണ്‍ മാസത്തിലെ സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് .


