India
സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിൽ: മുഖ്യമന്ത്രി
Last updated on Aug 28, 2021, 10:21 am


കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിലൂന്നിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ മുന്നോട്ടുപോകുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൊഴില്‍ മേഖലയില്‍ നൈപുണ്യ പരിശീലനം, 20000 പേര്‍ക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


