India
image_print

ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് അതീവ സുരക്ഷാ മേഖലയിൽ

Written by

askshiyas

അതീവ സുരക്ഷാ മേഖലയിലാണ് കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 72 പോലീസുകാരെ ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 92 സി.സി.ടി.വി ക്യാമറകൾ ഹൈക്കോടതി സമുച്ചയത്തിലെ എല്ലാ ചലനങ്ങളും റെക്കോർഡ് ചെയ്യുന്നതായും സംസ്ഥാന സർക്കാർ വ്യക്തമാക്കി.കൊച്ചി സിറ്റിയിലെ സായുധ പോലീസിലെ 24 പേരുൾപ്പടെ 72 പോലീസുകാരെയാണ് ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിരിക്കുന്നത്. 9 വനിത പോലീസ് ഉദ്യോഗസ്ഥരും ഇതിൽപ്പെടും. ഇതിനുപുറമെ സംസ്ഥാന വ്യവസായ സുരക്ഷ വിഭാഗത്തിൽ നിന്ന് 70 പേരെയും ഹൈക്കോടതിയുടെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്.

 

കേരള പോലീസ് നിയമത്തിലെ 83 (1), (2) വകുപ്പുകൾ പ്രകാരമാണ് ഹൈക്കോടതിയെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.സംസ്ഥാന ഇന്റലിജിൻസ് വിഭാഗം നേരിട്ട് ഹൈക്കോടതിയുടെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ഹൈക്കോടതി ഉദ്യോഗസ്ഥനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള സംഘം കഴിഞ്ഞ വർഷം ഹൈക്കോടതിയുടെ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഓഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതായും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published.