India
image_print

മലയാളികള്‍ കുടിച്ചു തീര്‍ത്തത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

Written by

archanaa chuqwe

ലയാളി കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കുടിച്ചു തീര്‍ത്തത് കോടികള്‍ എന്ന് കണക്കുകള്‍. ലഹരിവിമുക്തിക്കായി കോടികളാണ് സര്‍ക്കാര്‍ ചെലഴിച്ചത്. എന്നാല്‍ വെറും പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ചു തീര്‍ത്തത് 1.15 ലക്ഷം കോടി രൂപയുടെ മദ്യമെന്നന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന കണക്കുകളെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്.

 

2010-11 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷം കഴിയുംതോറും തുക കൂടിക്കൂടി വരികയാണ്. കുടിക്കാന്‍ ചെലവഴിച്ച തുക പത്ത് വര്‍ഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണ്. അതില്‍ ഞെട്ടിക്കുന്ന വസ്തുത മദ്യവര്‍ജനത്തിനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചത് വെറും 43 കോടി രൂപയാണെന്നാണ്. അഞ്ച് വര്‍ഷത്തിനിടെ ലഹരി വിമുക്തരായ 4750 പേരെയാണ് കിടത്തി ചികിത്സിച്ചത്. വിമുക്തി പദ്ധതിക്കായി ചെലവഴിച്ച 43 കോടി രൂപ എവിടെ പോയെന്നും അറിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *