India
image_print

കേരളത്തിന് അറുപത്തഞ്ചാം പിറന്നാള്‍

Written by

archanaa chuqwe

കേരളത്തിന് അറുപത്തഞ്ചാം പിറന്നാള്‍. പിറന്നാളിന്റെ നിറവില്‍ നില്‍ക്കുമ്പോഴും കേരളത്തിന്റെ ഔദ്യോഗിക ഭാഷയാവാതെ മലയാളം. 2015-ലാണ് മലയാള ഭാഷ വ്യാപനവും പരിപോഷണവും ലക്ഷ്യമാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബില്‍ കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ച ഭേദഗതികളെല്ലാം അംഗീകരിച്ച് സഭ ഐകകണ്‌ഠ്യേനയാണത് പാസാക്കിയത്.തുടര്‍ന്ന്രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവര്‍ഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണ്.നിയമസഭ പാസാക്കുന്ന കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് രാഷ്ട്രപതിക്ക് അംഗീകാരത്തിന് നല്‍കുകയാണ് സാധാരണ ചെയ്യാറുള്ളത്. അഥവാ ബില്ലില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറും എന്നാല്‍, ഈ ബില്‍ നിയമവകുപ്പില്‍ വരാതെ ആഭ്യന്തര മന്ത്രാലയത്തില്‍ കിടക്കുകയാണെന്നും ഗവര്‍ണര്‍ ഒപ്പിടാത്തതാണ് കാരണമെന്നുമാണ് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

 

അതേസമയം ബില്ലിലെ കുറവുകള്‍ പരിഹരിക്കാനും തുടര്‍നടപടി വേഗത്തില്‍ സ്വീകരിക്കാനും കേരളം സമ്മര്‍ദം ചെലുത്താത്തതാണ് ബില്ല് കെട്ടികിടക്കാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.1969 മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കില്‍ മലയാളമോ ആണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍-കോടതി പ്രവര്‍ത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു പൊതുജനങ്ങള്‍ക്കും മലയാളഭാഷയ്ക്കും ഉണ്ടാക്കുന്ന ദോഷങ്ങള്‍ കണക്കിലെടുത്താണ് ബില്‍ കൊണ്ടുവന്നത്.

 

Leave a Reply

Your email address will not be published.