India
പൊലീസ് നന്നാവുന്നില്ല;വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
Last updated on Sep 24, 2021, 5:01 am


പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.എത്ര പറഞ്ഞിട്ടും പൊലീസിന്റെ മോശം പെരുമാറ്റരീതി മാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു നൂറ്റാണ്ടു മുമ്പുള്ള കൊളോണിയല്‍ രീതിയാണ് ഇപ്പോഴും പൊലീസിന് പരിഷ്കൃത ഭാഷയും മര്യാദയുള്ള പെരുമാറ്റവും ഇപ്പോഴും പോലീസിന് അന്യായമാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
മോശമായി പെരുമാറിയപൊലീസിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം നെടുംപന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സിവില്‍ സര്ജന് ഡോക്ടര്‍ നെബു ജോണ്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ജൂണ്‍ ആറിനാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഡോക്ടറോട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജയകുമാര്മോശമായിപെരുമാറുകയായിരുന്നു.സംഭവത്തിനെതിരെ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും സൗത്ത് സോണ്‍ ഐ. ജി ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. വിശദീകരണം നല്കിയ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശരിയായ അന്വേഷണം നടത്തി സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഒക്ടോബര്‍ ആദ്യവാരത്തിലേക്ക് മാറ്റി.പൊലീസിന്റെ മോശം നടപടിക്കെതിരെ മുമ്പും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അന്ന് പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.


