India
image_print

സംസ്ഥാനത്ത് പരക്കെ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Written by

askshiyas

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുകയാണ്.കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്തമഴയാണ് പെയ്യുന്നത്. ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതേതുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തി, ആന്ധ്രാ-ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിയാര്‍ജിക്കാന്‍ കാരണം.

മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മുപ്പതാം തീയതി വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published.