India
image_print

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍;ഞായറാഴ്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

Written by

archanaa chuqwe

സംസ്ഥാനത്ത് കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൂടാതെ ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

 

ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ ഇനി കര്‍ഫ്യൂവും ലോക്ക്ഡൗണും ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിര്‍ദ്ദേശമുയര്‍ന്നത് .സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാന്‍ അനുമതി നല്‍കി. ബയോബബിള്‍ മാതൃകയില്‍ വേണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുത്തവരായിരിക്കണം വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും. സ്‌കൂള്‍ അധ്യാപകരെല്ലാം വാക്‌സീന്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശംം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.