India
image_print

രണ്ടര കോടി കവിഞ്ഞ് സംസ്ഥാനത്തെ വാക്‌സിനേഷന്‍

Written by

archanaa chuqwe

സംസ്ഥാനത്തെ വാക്‌സിനേഷന്‍ രണ്ടര കോടി കവിഞ്ഞു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെയാണിത്.1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38, 015 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2021ലെ പ്രോജക്ടറ്റഡ് പോപ്പുലേഷനായ 3.52 കോടി അനുസരിച്ച് 52. 69 ശതമാനം പേര്‍ക്കാണ് ഒന്നാംഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയത്. 18 വയസ്സിന് മുകളിലുള്ള ജനസംഖ്യ അനുസരിച്ച് 64. 98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23. 85 ശതമാനം പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

അതേസമയം കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് 5, 79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 99,390ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. വാക്‌സിനേഷനില്‍ നിരവധി പേരാണ് ഭാഗമായത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.

 

Leave a Reply

Your email address will not be published.