India
image_print

പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

Written by

askshiyas

സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് പി സതീദേവി.വടകര ലോക്സഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.

എംസി ജോസഫൈന്‍ വിവാദങ്ങളെ തുടര്‍ന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷയെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെലിവിഷന്‍ ചാനലില്‍ ലൈവ് പരിപാടിയ്ക്കിടെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് രാജി.പലതവണ ഇത്തരത്തില്‍ പ്രതികരണം നടത്തി വിവാദത്തിലകപ്പെട്ട വ്യക്തിയാണ് എംസി ജോസഫൈന്‍.2017 മെയ് 27നായിരുന്നു എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റത്.സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു എം സി ജോസഫൈന്റെ രാജി.

Leave a Reply

Your email address will not be published.