India
image_print

സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ ചിലവ് 22.21 കോടി

Written by

archanaa chuqwe

കേരള സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഇതുവരെ പറന്നത് 105.3 മണിക്കൂർ. ഓരോ മണിക്കൂറും പറക്കാൻ സർക്കാരിന് ചെലവാകുക 21.09 ലക്ഷം രൂപയാണ്.

സർക്കാരിൻറെ വിവിധ ആവശ്യങ്ങൾക്കായാണ് ഹെലികോപ്ടർ 105.3 മണിക്കൂർ പറന്നത്. ഈ ഇനത്തിൽ 22. 21 കോടിരൂപയാണ് ആകെ ചിലവായത്.

ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ, വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകളുടെ സഞ്ചാര പാത നിരീക്ഷണം, സംസ്ഥാനത്തെ അതിർത്തി, തീരപ്രദേശ, വനമേഖല, വിനോദ സഞ്ചാര, തീർഥാടന മേഖലകൾ എന്നിവയുടെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തിൽ പൊലീസ് ഫോഴ്സിൻറേയും വിശിഷ്ഠ വ്യക്തികളുടെ യാത്രകൾക്കുമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.