India
image_print

ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തര കൊറിയ

Written by

askshiyas

ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച്  അന്ന്മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

 

ഉത്തരകൊറിയയിലെ പ്രമുഖ നേതാവായിരുന്ന കിം ജോങ് ഇല്ലിൻ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 31ാമനായിരുന്നു.കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്‍റെ ചെയർമാൻ, സൈന്യത്തിന്‍റെ സുപ്രീം കമാൻഡർ എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു.2011 ഡിസംബർ 17-ന് ഒരു തീവണ്ടി യാത്രക്കിടെ ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിക്കുന്നത്.ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെയും കലാസൃഷ്ടികളുടെയും പൊതു പ്രദർശനം, സംഗീത പരിപാടി, അദ്ദേഹത്തിന്‍റെ പേരിലുള്ള ‘കിംജോംഗിയ’ എന്ന പുഷ്പത്തിന്‍റെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.അതേസമയം 10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്‍പ് ദുഃഖാചരണത്തിനിടയില്‍ മദ്യപിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായും
അവരെ പിന്നീട് കണ്ടതുമില്ലെന്നുമാണ് പേര് പറയാൻ ആഗ്രഹിക്കാത്ത ഒരാൾ പറഞ്ഞത്.

Leave a Reply

Your email address will not be published.