India
image_print

കിരണ്‍ ഗോസാവി കസ്റ്റഡിയില്‍

Written by

archanaa chuqwe

മുംബൈ ആഡംബരക്കപ്പലിലെ ലഹരിക്കേസ് വിവാദ സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ഈയിടെ ഗോസാവി വെളിപ്പെടുത്തിയിരുന്നു.

ലക്നൗവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗോസാവി കസ്റ്റഡിയിലായത്.

2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ഒക്ടോബര്‍ 14ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗോസാവിക്കായി കഴിഞ്ഞ 48 മണിക്കൂറിനിടെ 16 ഇടങ്ങളിലാണ് പൂനെ പൊലീസ് തിരച്ചില്‍ നടത്തിയത്. മൂന്ന് സംഘങ്ങളായിട്ടായിരുന്നു തിരച്ചില്‍. ഇതില്‍ രണ്ടു ടീമുകള്‍ ഉത്തര്‍പ്രദേശിലാണ് ക്യാമ്പ് ചെയ്തത്.

 

Leave a Reply

Your email address will not be published.