India
image_print

കിറ്റക്‌സിന്റെ ഓഹരി 10ശതമാനം കുതിച്ചു; തെലങ്കാനയിലെ വിപുലീകരണ പദ്ധതിക്ക് അംഗീകാരം

Written by

archanaa chuqwe

തെലങ്കാന സർക്കാരിന്റെ അംഗീകാരം നേടി കിറ്റക്സിന്റെ വിപുലീകരണ പദ്ധതി. ഇ തോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില ഉയർന്നത്.

മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭം നേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക വഴി 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്സ് അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും.

Leave a Reply

Your email address will not be published.