India
image_print

കൊച്ചിയില്‍ ഇനി 10 രൂപയ്ക്കും ഊണ്

Written by

archanaa chuqwe

10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചലചിത്ര താരംമഞ്ജു വാര്യര്‍ പായസം വിളമ്പിയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി2021 ലെ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയായിരുന്നു സമൃദ്ധി @ കൊച്ചി. 14 വനിതകളാണ് പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1500 പേര്‍ക്ക് ഒരു ദിവസം ഭക്ഷണം നല്‍കാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളോട്കൂടിയ അടുക്കളയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്.

20 രൂപയ്ക്ക് ഊണ് നല്‍കുന്ന സര്‍ക്കാരിന്റെ ജനകീയ ഹോട്ടലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.ഈ സാചര്യത്തിലാണ് കൊച്ചി കോര്‍പറേഷന്റെ പുതിയ പദ്ധതി. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഹോട്ടല്‍ പദ്ധതി മികവുറ്റതാക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയഭ്യര്‍ത്ഥിച്ച് മഖ്യമന്ത്രി പിണറായി വിജയന്‍ ഫോസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.വിശപ്പുരഹിത കേരളം’ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളില്‍ ഒന്നാണ് ജനകീയ ഹോട്ടലുകള്‍. 202021 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.എന്നാല്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

 

Leave a Reply

Your email address will not be published.