India
image_print

മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പരാതിയെ തുടർന്ന് സ്വകാര്യ ലാബ് പൂട്ടിച്ചു

Written by

askshiyas

കൊച്ചിയിൽ അനധികൃതമായി കോവിഡ് പരിശോധന നടത്തിഎന്നതിനെ തുടർന്ന് സ്വകാര്യ ലാബ്‌ പൂട്ടിച്ചു.
ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്ററാണ് പൂട്ടിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഇന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിൽ പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച്‌ കേസ് എടുക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്

അതേസമയം ലാബിനെതിരെ നേരത്തേയും പരാതി ലഭിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്തുന്നതിന് ലൈസന്‍സോ ഐ സി എം ആര്‍ അപ്രൂവലോ ഇല്ല. ഇവിടുത്തെ ജീവനക്കാര്‍ ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ കോവിഡ് പരിശോധന ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇനി വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങള്‍ എല്‍.ഡി.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇത് ലാബുകള്‍ ഉറപ്പാക്കണം അല്ലാത്തപക്ഷം ഇതിനെതിരെ കര്‍ശന നടപടി എടുക്കുന്നതായിരിക്കും

Leave a Reply

Your email address will not be published.