India
image_print

കാക്കനാട് മയക്കുമരുന്ന് കേസ്; കൊച്ചിയില്‍ മാത്രം കേന്ദ്രീകരിച്ച സംഘമല്ലെന്ന് എക്സൈസ് വകുപ്പ്

Written by

askshiyas

കാക്കനാട് ലഹരി കടത്തിന് പിന്നില്‍ കൊച്ചിയില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘമല്ലെന്ന് എക്സൈസ് വകുപ്പിന്റെ കണ്ടെത്തൽ. കൂടാതെ ഈ സംഘം ഇത്തരത്തിൽ നിരവധി തവണ ലഹരി കടത്തിയതായുംഎക്സൈസ് വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി .ആദ്യ ഘട്ടത്തില്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടയാള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കാസർഗോഡ് സ്വദേശി ആയ ഇയാൾ ഇപ്പോൾ ഒളിവിലാണ്.പ്രതികളുടെ ഫോണ്‍, ബാങ്ക് രേഖകള്‍ എന്നിവ പരിശോധിച്ച്‌ വരുന്നുതായും എക്സൈസ് അസി. കമ്മിഷണര്‍ ടി.എം കാസിം അറിയിച്ചു.

കാക്കനാട് ലഹരികടത്ത് കേസില്‍ നിലവില്‍ ആറ് പ്രതികളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ഇനിയും കൂടുതൽ പ്രതികൾ ഈ കേസിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.

അതേസമയം പ്രതികള്‍ക്ക് സാമ്ബത്തികമായി സഹായം നൽകിയ ആളുകളെ കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്. കൊച്ചി മാത്രമായി കേന്ദ്രീകരിച്ചിരുന്നവരല്ല സംഘത്തില്‍ ഉള്‍പ്പെട്ടിരുതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.