India
ഞായറാഴ്ചകളിലെ സമയം മാറ്റി കൊച്ചി മെട്രോ
Last updated on Sep 11, 2021, 2:22 pm


കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം പുനക്രമീകരിച്ച് കെ.എം.ആര്.എല്‍. ഇനി മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാകും മെട്രോ സര്‍വീസ് നടത്തുക.
നിലവില്‍ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡം അനുസരിച്ചാണ് തീരുമാനം.


