India
image_print

കൊച്ചി;തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേർ അറസ്റ്റിൽ

Written by

archanaa chuqwe

കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ പക്കല്‍ നിന്ന് 19 തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേരെക്കെതിരെ പോലീസ് കേസ് എടുത്തു.തോക്കുകള്‍ക്ക് ലൈസന്‍സില്ല.തോക്ക് കൈവശം വെച്ചിരുന്ന ഏജന്‍സിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് .

എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജന്‍സിക്കുവേണ്ടിയാണ് തോക്കുകള്‍ കൊണ്ടുവന്നത്. അതേസമയം ജമ്മു കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം.കൂടാതെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ 5 തോക്കുകള്‍ പിടികൂടിയിരുന്നു. ഇതിന് തുടര്‍ച്ചയായി കൊച്ചിയില്‍ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി കണ്ടെത്തിയത്

Leave a Reply

Your email address will not be published.