India
image_print

കൊടകര കുഴല്‍പ്പണ കേസ്;കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Written by

webtngi1

Highlights

കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില ആണ് കുറ്റപത്രം സമർപ്പിക്കുക.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ ഇരുനൂറ് പേരാണ് സാക്ഷി പട്ടികയില്‍. ബി.ജെ.പി നേതാക്കളുടെ മൊഴിയും ഇന്ന് കുറ്റപത്രത്തിന് ഒപ്പം സമര്‍പ്പിക്കും.

മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കവര്‍ച്ച കേസില്‍ അറസ്റ്റിലായ 22 പേര്‍ മാത്രമായിരിക്കും കുറ്റപത്രത്തിലും പ്രതികള്‍. സംഭവത്തിൽഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ സാക്ഷികളായേക്കും.കവര്‍ച്ച കേസില്‍ തുടരന്വേഷണം വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും.

കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ കേരള പൊലീസിന് പരിമിതികള്‍ ഉണ്ടെന്നും അതിനാല്‍ കേന്ദ്ര ഏജെന്‍സികള്‍ വരണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകര ദേശീയ പാതയില്‍ കാറപകടമുണ്ടാക്കി ക്രിമിനല്‍ സംഘം പണം കവര്‍ന്നത്.

Leave a Reply

Your email address will not be published.