India
കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ
Last updated on Aug 28, 2021, 10:48 am


മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വ്യക്തികളുടെ താൽപര്യമാണ് ആരെ വിവാഹം കഴിക്കണം എന്നുള്ളതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ലെന്നും എംപിയുടേത് അപരിഷ്കൃതമായ പ്രതികരണമാണെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു.
ഗുരുവിനെയും, ചട്ടമ്പി സ്വാമിയെയും പോലുള്ള നവോത്ഥാന നായകർ ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ് മുന്നോട്ട് വെച്ചത്. എന്നാൽ അയ്യങ്കാളി അനുസ്മരണ ദിനത്തിൽ ഇതിനെല്ലാം വിരുദ്ധമായ പ്രസ്താവനയാണ് കൊടിക്കുന്നിൽ സുരേഷ് നടത്തിയിരിക്കുന്നത് എന്നും ഡിവൈഎഫ്ഐ


