India
യോഗി സര്‍ക്കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്ത ഫ്ലൈഓവര്‍
Last updated on Sep 12, 2021, 10:08 am


യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്ത ഫ്ലൈഓവര്‍.സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യമാണ് വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേനയാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ പര്യത്തില് വിമര്‍ശനങ്ങളുമായി നിരവധി പേര് രംഗത്തെത്തി.യോഗി മമതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ യഥാര്‍ത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം പരിഹസിച്ചു.യുപിയുടെ പരിവര്‍ത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും വിമര്‍ശിച്ചു.
അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്തയിലെ ഫ്ലൈഓവറിന്റെ ഫോട്ടോ ഉപയോഗിച്ചതിന് ഇന്ത്യന്‍ എക്സ്പ്രസ് ക്ഷമാപണം നടത്തി. പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗമാണ് പരസ്യം തയ്യാറാക്കിയതെന്നും തെറ്റ് പറ്റിയതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും വ്യക്തമാക്കി. പത്രത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം നിര്‍മ്മിച്ച ഉത്തര്‍പ്രദേശിലെ പരസ്യത്തിന്റെ കവര്‍ കൊളാഷില്‍ ഒരു തെറ്റായ ചിത്രം അശ്രദ്ധമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസ്താവനയില്‍ പറഞ്ഞു.പേപ്പറിന്റെ എല്ലാ ഡിജിറ്റല്‍ പതിപ്പുകളിലും ചിത്രം നീക്കംചെയ്തു.ഒരു പരസ്യത്തിലെ ഉള്ളടക്കങ്ങള്‍ പരസ്യദാതാവ് നല്കുന്നതിനാല് പരസ്യത്തിലെ ഒരു ചിത്രത്തിന്മേല് ഒരു പത്രം ഇത്തരത്തില്‍ ക്ഷമാപണം നടത്തുന്നത് അപൂര്‍വമാണ്.എന്നാല്‍ ‘ഇന്ത്യന്‍ എക്സ്പ്രസ് ഇത്തരത്തില്‍ ക്ഷമാപണം നടത്തിയത് സ്റ്റാന്‍ഡേര്‍ഡ് ഡിസ്ക്ലേമറിന് വിരുദ്ധമാണ്.അതായത് പരസ്യത്തിനും അതിന്റെ ഉള്ളടക്കത്തിനും ഒരു തരത്തിലു പത്രം ഉത്തരവാദിയാകില്ലെന്നിരിക്കെ ക്ഷമാപണം നടത്തിയത് തെറ്റാണ്.


