India
കേരളീയ വാസ്തുവിദ്യാ മാതൃകയില്‍ പ്രധാന കെട്ടിടം;മുഖം മിനുക്കി കോട്ടയം സ്റ്റേഷന്
Last updated on Aug 17, 2021, 7:56 am


പുത്തന്‍ രീതിയില്‍ മുഖം മിനുക്കി എത്തിയിരിക്കുകയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്.ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ റെയില്‍വെ സ്റ്റേഷന് ആണെന്ന് പറയില്ല. അത്തരത്തില്‍ വമ്പന്‍ മേക്കോവറാണ് പണി പൂര്‍ത്തിയായാല്‍ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ കാണാനാകുക.കേരളീയ വാസ്തുവിദ്യാ മാതൃകയില്‍ സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി.
കൂടാതെ കളര്‍ഫുളായി തിളങ്ങാന്‍ പ്രധാന കെട്ടിടത്തില്‍ കാസ്കേഡ് ലൈറ്റ് സ്ഥാപിക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു മാസത്തിനകം പൂര്‍ത്തിയാക്കി അടുത്ത മാസത്തോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പണി പൂര്‍ത്തിയാല്‍ സ്റ്റേഷന് വ്യത്യസ്ത വര്‍ണങ്ങളില്‍ തിളങ്ങിനില്‍ക്കുന്നത് കാണാം.കൂടാതെ ജനലുകള്‍, ചുമരുകള്‍, മേല്‍ക്കൂര എന്നിവ പ്രത്യേകം കാണും സാധിക്കും.ഇത് വ്യത്യസ്ത നിറങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും. ഇതോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും വ്യത്യസ്ത നിറങ്ങള്‍ ക്രമീകരിക്കാനാകും.40 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.


