India
പണിതീരാതെ ടോള്‍ പിരിവ്;കോവളം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞു
Last updated on Aug 25, 2021, 8:58 am


പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ്അംഗീകരിക്കില്ലെന്നാരോപിച്ച് കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധം. കഴിഞ്ഞ ദിവസം ടോള്‍ പിരിവ് നടത്താന്‍ ശ്രമം നടന്നെങ്കിലും സംഘടനകളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് പിരിവ് നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും പിരിവ് പുനരാരംഭിച്ചു. ഇതുവഴി കടന്നുപോകുന്ന കുറച്ച് വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ നാട്ടുകാരും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐ സംഘടനകളും പ്രധിഷേധവുമായി രംഗത്തെത്തി പിരിവ് നിര്‍ത്തി വെച്ചു .
കഴിഞ്ഞദിവസം മുതല്‍ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഉത്തരവിട്ടിരുന്നു. അഞ്ചുവാഹനങ്ങള്‍ നിന്നും ടോള്‍ പിരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടനകളും എത്തിയത്. പ്രാദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു . ടോള്‍ പിരിവിന് എതിരല്ലെന്നും എന്നാല്‍ 35 വര്‍ഷമായി പ്രദേശത്തെ ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡില്‍ ചുറ്റുമുള്ള ഒന്‍പത് വില്ലേജുകളുടെ സാധാരണക്കാരെ ഈ പ്രശ്നം സാരമായി ബാധിക്കുമെന്നും റോഡ് പൂര്‍ത്തിയായതിനുശേഷം ടോള്‍പിരിവ് നടത്താമെന്നും കോവളം എംഎല്‍എ എം വിന്‍സെന്റ് അറിയിച്ചു. നിലവില്‍ പുതിയ ഉത്തരവനുസരിച്ച് 285 രൂപ നല്കിയാല് പ്രദേശവാസികള്‍ക്ക് ഒരുമാസം യാത്ര നടത്താം.ഫാസ്ടാഗുളള കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് നല്‍കേണ്ടത് 70 രൂപയാണ്.എന്നാല്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ 140 രൂപ വരെ നല്‍കണം.


