India
രക്തജന്യ രോഗികളുടെ തുടർച്ചയായ മരണം: ഹെമറ്റോളജി വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു
Last updated on Jan 18, 2022, 4:14 pm


കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക രക്തരോഗ ചികിത്സാകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഹെമറ്റോളജി സെന്റർ ഇല്ലാത്തതുമൂലം നിരവധി രക്തജന്യ രോഗികൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംഭവിച്ച ഹീമോഫീലിയ രോഗികളുടെ തുടർച്ചയായുള്ള മരണങ്ങളാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനകം രണ്ട് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്.
മരണപ്പെട്ടവരിൽ പലർക്കും വിദഗ്ധ ചികിത്സ ലഭ്യമായിട്ടില്ല. ഹെമറ്റോളജി വിഭാഗത്തിന്റെ അഭാവം മൂലമാണ് രക്തജന്യ രോഗികൾ തുടരത്തുടരെ മരിക്കുന്നതെന്ന പരാതി ഇപ്പോൾ രൂക്ഷമാവുകയാണ്.


