India
image_print

അജ്ഞാത ശബ്ദത്തിന് കാരണം വെളിവായി

Written by

archanaa chuqwe

കോഴിക്കോട് പോലൂരിലെ വീട്ടിൽ ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദത്തിന് കാരണം സോയിൽ പൈപ്പിംഗ്. സ്ഥലം പരിശോധിച്ച ഉന്നതതല വിദഗ്ധ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചു. മൂന്നാഴ്ച മുൻപാണ് വീട്ടിൽനിന്ന് ശബ്ദം കേൾക്കാൻ തുടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ പകൽ സമയത്തും വീട്ടിൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രണ്ടാം നില നിർമ്മിച്ചതിന് പിന്നാലെയാണ് ചില അജ്ഞാത ശബ്ദങ്ങൾ വീട്ടിൽ കേൾക്കാൻ തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ആദ്യം തോന്നലാകുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേൾക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി.

പരിസരത്തുള്ള മറ്റ് വീടുകളിൽ ഇത്തരം സംഭവവികാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ബിജുവിൻറെ വീട്ടിൽ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിലെ നിലയിൽ നിന്നും മുകളിലെ നിലയിലെത്തുമ്പോൾ താഴെ നിലയിൽ നിന്നുമാണ് അജ്ഞാത ശബ്ദം കേട്ടുകൊണ്ടിരുന്നത്. ഹാളിൽ പാത്രത്തിനുള്ളിൽ വെള്ളം നിറച്ചുവെച്ചപ്പോൾ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു.

Leave a Reply

Your email address will not be published.