India
image_print

വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Written by

archanaa chuqwe

കോഴിക്കോട് കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കും 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്്‌സ്പ്രസ്സ്,6:35 ന് എത്തേണ്ട ഫ്‌ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.

അതേസമയം, കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി.

Leave a Reply

Your email address will not be published.