India
image_print

ലിവിങ് ടുഗെദർ മറയാക്കി ലഹരിമരുന്നും പെൺവാണിഭവും; മിഠായി തെരുവ് ചുവന്ന തെരുവായി മാറുന്നുവോ?

Written by

askshiyas

മറ്റൊരു ചുവന്ന തെരുവായി കോഴിക്കോട് മാറുന്നതായുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം മിഠായിത്തെരുവിലെ ലോഡ്ജിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ മൊഴിപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിലും വൻ തോതിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. പെൺകുട്ടിയടക്കം രണ്ട് പേർ അറസ്റ്റിലാവുകയും ചെയ്തു. ഇവരിൽ നിന്ന് എം.ഡി.എം.എ, 25 ഗ്രാം കഞ്ചാവ്, സിറിഞ്ചുകൾ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജുകളും വീടുകളും കേന്ദ്രീകരിച്ചും അതിനൊപ്പം ലോഡ്ജിൽ താമസിച്ച് സൗകര്യമായ സ്ഥലത്ത് സ്ത്രീകളെ കൊണ്ടുപോയും പെൺവാണിഭ സംഘങ്ങളും സജീവമാകുന്നുണ്ട്.

ഒരുമാസം മുന്നെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് 40 കിലോ കഞ്ചാവുമായി ഒരു സ്ത്രീയും പുരുഷനും പോലീസിന്റെ പിടിയിലാവുന്നത്. ലിവിങ് ടുഗെദർ എന്ന് പറഞ്ഞ് ചേവരമ്പലത്ത് വീട് വാടകയ്ക്കെടുക്കുകയും കഞ്ചാവ് വിൽപ്പനയും വേശ്യാവൃത്തിയും നടത്തുകയായിരുന്നു.

ഈ മാസം മൂന്നാം തീയതിയാണ് മിഠായിത്തെരുവിലെ സ്വകാര്യ ലോഡ്ജിൽനിന്ന് അന്യസംസ്ഥാനക്കാരിയായ യുവതി പീഡനം സഹിക്കാനാവാതെ ഇറങ്ങിയോടിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച യുവതിയെ ലോഡ്ജ് നടത്തിപ്പുകാരനടക്കം പീഡിപ്പിക്കുകയും നിരവധി പേർക്ക് കൈമാറുകയും ചെയ്തുവെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. ഇങ്ങനെ ഒരുമാസത്തോളമാണ് യുവതിയെ നിരവധിയാളുകൾ ചേർന്ന് പീഡിപ്പിച്ചത്. നാട്ടിലെ രണ്ട് പേർ ചേർന്ന് യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുക്കുന്നതിനായി ലിവിങ് ടുഗെദർ ആണെന്ന് പറയണമെന്നും യുവതിക്ക് നിർദേശം നൽകി.

മറുനാടൻ തൊഴിലാളികളുടെ എണ്ണം കേരളത്തിൽ വലിയ തോതിൽ വർധിച്ചത് പെൺകുട്ടികളെ ഇവിടെയെത്തിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഏജന്റുമാർക്ക് എളുപ്പമാകുന്നുമുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും എത്തിക്കുന്നത്. ദിവസ്സം മുഴുവൻപീഡനം അനുഭവിക്കുന്ന പെൺകുട്ടികൾക്ക് പലപ്പോഴും സ്വബോധത്തോടെ ഉണർന്നിരിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നുമുണ്ട്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. അമിതമായ മയക്കുമരുന്ന് ഉപയോഗം ഇവരെ മയക്കുമരുന്നിന് അടിമയാക്കുകയും ശാരീരിക ബുദ്ധിമുട്ടുകൾ വഷളാവുകയും ക്രമേണ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

Leave a Reply

Your email address will not be published.