India
image_print

മോഷ്ടിച്ച ഫോണുമായി പോലീസിനെ വട്ടം ചുറ്റിച്ച് യുവാവ്

Written by

archanaa chuqwe

കോഴിക്കോട് കസബ പോലീസിനെ വട്ടം കറക്കി തമിഴ്‌നാട്ടുകാരന്റെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത പൊന്‍കുന്നം സ്വദേശിയായ യുവാവ്.മോഷ്ടിച്ച ഫോണില്‍ നിന്നും ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് നൂറ് തവണയാണ് ഫോണില്‍ വിളിച്ചത്. ഒടുവില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പൊക്കുന്ന് മനന്ത്രവില്‍പാടം ഷാഹുല്‍ ഹമീദിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയോളം തുടര്‍ച്ചയായി സ്റ്റേഷനിലേക്ക് വിളിച്ച് ഇയാള്‍ വനിതാപോലീസിനോട് അടക്കം വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്.

അജ്ഞാതനെ തേടിയെത്തിയ പൊലീസിന് ലഭിച്ചത് തമിഴ്‌നാട്ടുകാരന്റെ വിലാസമാണ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഷാഹുല്‍ഹമീദ് ഫോണുമായി കടന്നുകളഞ്ഞ വിവരം അറിയുന്നത്. നാലുവര്‍ഷമായി വീട്ടില്‍ കയറാതെ നടക്കുകയാണ് പ്രതി. ഒടുവില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും പന്തിരാങ്കാവ് ടൗണില്‍ നടത്തിയ പരിശോധനയില്‍ ടൗണിലുള്ള മൂന്നുനില കെട്ടിടത്തില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. സി. ഐ പ്രജീഷിനൊപ്പം എസ്‌ഐ ജയന്ത്, സി.പി.ഒ മാരായ ശ്രീജേഷ്, വിഷ്ണു പ്രഭ, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.