India
image_print

കരിപ്പൂര്‍ വിമാനാപകടം;റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Written by

archanaa chuqwe

കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിദ്ഗധ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആണ് ഇക്കാര്യം അറിയിച്ചത് .റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽ 21 പേര്‍ മരണപ്പെടുകയും 96 പേര്‍ക്ക് ഗുരുതരമായിപരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

അതേസമയം കരിപ്പൂര്‍ വിമാനാപടകം നടന്നിട്ട് ഒരു വര്‍ഷമായിട്ടും അപകട കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതേതുടർന്ന് അഞ്ചുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചെങ്കിലും പിന്നെയും ദീർഘിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.