India
image_print

ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുമാറ്റം: കെഎസ്ആർടിസിയുടെ നഷ്ടം കുറയുമെന്ന് പഠനം

Written by

archanaa chuqwe

കെഎസ്‌ആർടിസിയുടെ പ്രവർത്തന നഷ്ടം വലിയതോതിൽ കുറയ്‌ക്കാൻ ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുമാറ്റത്തിന് സാധിക്കുമെന്ന് പഠനം. വാഹനങ്ങൾ ഹരിത ഇന്ധനത്തിലേക്ക്‌ മാറുന്നതും ഇന്ധനക്ഷമത വർധിപ്പിക്കുന്നതും സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോർഡും എനർജി മാനേജ്‌മെന്റ്‌ സെന്ററും നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

പാരീസ്‌ കാലാവസ്ഥാ ഉച്ചകോടി കരാർ പ്രകാരം ഊർജ ഉപഭോഗം മൂലമുള്ള കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ പഠനം നടത്തിയത്‌. 47,438 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാനുമാകും. 124.35 കോടി രൂപയുടെ വിവിധ പദ്ധതികളിലൂടെ ഏകദേശം 19,125 ടൺ ഇന്ധനം ലാഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇലക്‌ട്രിക്‌ വാഹനങ്ങളിലൂടെയും സിഎൻജി ഇന്ധന ഉപയോഗത്തിലൂടെയും ഡ്രൈവിങ് രീതികൾ മെച്ചപ്പെടുത്തിയും കെഎസ്‌ആർടിസിക്ക്‌ 378.85 കോടി രൂപയുടെ വാർഷിക ലാഭം നേടാനാകും.

Leave a Reply

Your email address will not be published.