India
image_print

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താൻ കെഎസ്‌ആര്‍ടിസി

Written by

askshiyas

സംസ്ഥാനത്ത് സ്‌കൂള്‍ ബസ്സില്ലാത്ത ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.സ്‌കൂള്‍ മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി അറിയിച്ചു.കൂടാതെ ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. അതിനാല്‍ ആവശ്യത്തിന് ബസ്സില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണ്.ഈ സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ കൈത്താങ്ങ്. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകൂ. എല്ലാ സ്കൂള്‍ ബസ്സിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും.’- മന്ത്രി വ്യക്തമാക്കി

Leave a Reply

Your email address will not be published.