India
image_print

100 രൂപയ്ക്ക് ഒരു രാത്രി താമസം; രാപാര്‍ക്കാനും ‘ആനവണ്ടി’

Written by

archanaa chuqwe

പുതിയ യാത്ര സൗകര്യവുമായി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കു താമസസൗകര്യം ഒരുക്കുമെന്ന കാര്യവും കെ.എസ്.ആര്‍.ടി.സി.യുടെ പരിഗണനയിലാണ്. ഇത് യാത്രകാര്‍ക്ക് കൂടുതല്‍ സൗകര്യപ്രഥമായിരിക്കും. നിലവില്‍ മൂന്നാറില്‍മാത്രമാണ് ബസില്‍ യാത്രക്കാര്‍ക്ക് അന്തിയുറക്കത്തിനു സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നിലവിലെ തീരുമാനം.പഴക്കമുള്ള ബസുകള്‍ നവീകരിച്ചാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവയില്‍ ആയിരത്തിലധികം കിടക്കകള്‍ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി ഒരുക്കും. 100 രൂപയ്ക്ക് ഒരുരാത്രി താമസമാണു ലക്ഷ്യമിടുന്നത്.

 

അതേസമയം മൂന്നാറും മലക്കപ്പാറയും കേന്ദ്രീകരിച്ച് ഒരു ദിവസത്തെ ഉല്ലാസയാത്രകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി.യില്‍ രൂപവത്കരിച്ച ബജറ്റ് ടൂറിസം സെല്ലാണു പദ്ധതി നടപ്പാക്കുന്നത്. ബസില്‍ സഞ്ചരിച്ചു കായലും കടലും കാണാനുള്ള ട്രിപ്പുകളും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും അഭിപ്രായം തേടുകയാണ് ടൂറിസം സെല്‍. അതിനുശേഷം പാക്കേജും സ്ഥലങ്ങളും പ്രഖ്യാപിക്കും.പുരവഞ്ചിയും തീവണ്ടിയും വിമാനത്താവളങ്ങളും കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജും ആലോചനയിലാണ്. ഗവി, വാഗമണ്‍, തേക്കടി എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയും പെന്‍മുടിയും വയനാടും കേന്ദ്രീകരിച്ച് പ്രത്യേക പാക്കേജ് തയ്യാറാക്കും.ഇതിലൂടെ യാത്രകാര്‍ക്ക് പുതിയ സഞ്ചാര പാതയായിരിക്കും തുറക്കപ്പെടുക.

 

Leave a Reply

Your email address will not be published.