India
image_print

കെ.എസ്.ആർ.ടി.സി. പെൻഷൻ; എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ സ്കീം തയ്യാറാക്കണമെന്ന് സുപ്രീം കോടതി

Written by

askshiyas

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിനുള്ള ഹർജി പരിഗണിച്ച് സുപ്രീം കോടതി. എട്ട് ആഴ്ചയ്ക്കുള്ളിൽ പുതിയ സ്കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിനാലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാൽ ഒരു മാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി കോടതിയിൽ ആവശ്യപ്പെട്ടു.

വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് സ്കീം തയ്യാറാക്കുന്നത് വൈകുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായുള്ള സ്കീം തയ്യാറാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സുപ്രീം കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു.എന്നാൽ ഓരോ തവണയും കേസ് പരിഗണനയ്ക്ക് വരുമ്പോൾ സ്കീം തയ്യാറാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published.