India
image_print

അഭിമാന നേട്ടം കൈവരിച്ച പി.ആര്‍. ശ്രീജേഷിന് ആദരവുമായി കെ.എസ്.ആര്‍.ടി.സി

Written by

askshiyas

ഒളിമ്പിക്സ് ജേതാവ് പി ആര്‍ ശ്രീജേഷിന് ആദരവുമായി കെ.എസ്.ആര്‍.ടി.സി. പിആര്‍ ശ്രീജേഷിന് ആദര സൂചകമായി ശ്രീജേഷിന്റെ നേട്ടങ്ങളും ആക്ഷന്‍ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.പി.ആര്‍ ശ്രീജേഷിന്റെ നേട്ടങ്ങള്‍ പുതുതലമുറക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ചിത്രങ്ങള്‍ ആലേഖനം ചെയ്ത കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് നഗരത്തില്‍ സര്‍വീസ് നടത്തും.

കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് മുന്നോട്ട് വെച്ച ആശയം കെ.എസ്.ആര്‍.ടി.സിയില്‍ പുതുതായി രൂപവല്‍ക്കരിച്ച കമേഴ്‌സ്യല്‍ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈന്‍ പൂര്‍ണമായും നിര്‍വഹിച്ചത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ എ.കെ. ഷിനുവാണ്. മികച്ച രീതിയില്‍ ബസില്‍ ചിത്രങ്ങള്‍ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാര്‍, നവാസ്, അമീര്‍ എന്നിവരാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, എ.ഡി.ഇ നിസ്താര്‍ എന്നിവരും പിന്തുണ നല്‍കി.

അതേസമയം നേരത്തെ പി ആര്‍ ശ്രീജേഷിന് ആദരവുമായി തിരുവനന്തപുരത്തെ ഒരു പെട്രോള്‍ പമ്പും രംഗത്തെത്തിയിരുന്നു.പിആര്‍ ശ്രീജേഷിന് ആദര സൂചകമായി ശ്രീജേഷ് എന്ന് പേരുളളവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കുമെന്നാണ് പമ്പുടമയുടെ വാഗ്ദാനം.ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍.

Leave a Reply

Your email address will not be published.