India
image_print

നേതൃത്വത്തിനെതിരെ പ്രതികരണവുമായി കെ സുധാകരൻ

Written by

archanaa chuqwe

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ സുധാകരൻ തുറന്ന പോരിനിറങ്ങുന്നത് ആദ്യമാണ്. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്നാണ് സുധാകരൻ പറഞ്ഞത്.

മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നിൽക്കുക്കയാണ്. ഈ സാഹചര്യത്തിലാണ് സുധാകരന്‍റെ മുന്നറിയിപ്പ്. ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ച തടയാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

നേതാക്കൾ സഹകരിക്കാത്തതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുധാകരൻറെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *