India
image_print

ശശി തരൂരിനെ വിമർശിച്ച് കെ സുധാകരൻ

Written by

askshiyas

കെ.റെയിൽ വിഷയത്തിൽ ശശിതരൂരിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ശശിതരൂർ പാർട്ടിയോടൊപ്പം ഒതുങ്ങി നിൽക്കണമെന്ന് ഇരിക്കുന്നിടം കുഴിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ എം.പിക്കുള്ള അഭിപ്രായത്തെ കുറിച്ച് പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം തേടുമെന്നും സുധാകരൻ അറിയിച്ചു.

തരൂർ വ്യക്തിയെയും എം.പിയെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല. അതിനകത്തുള്ള അർഥം നിങ്ങൾക്ക് ഊഹിച്ചെടുക്കാമെന്നും കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസ് പദ്ധതിക്ക് എതിരല്ല, പദ്ധതിയെ കുറിച്ച് വ്യത്യസ്ത നിലപാട് പാർട്ടിക്കകത്തുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസമുള്ളവർ പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കണം. പഠിച്ചിട്ട് തന്നെയാണ് പാർട്ടിയും നിലപാട് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.