India
ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ; അഞ്ഞൂറിലധികം സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും
Last updated on Sep 24, 2021, 12:12 pm


കേരളപ്പിറവി ദിനത്തിൽ പുതിയ പദ്ധതി ആരംഭിക്കാനൊരുങ്ങി കുടുംബ ശ്രീ. കുടുംബശ്രീയുടെ ഹോംഷോപ്പിൽനിന്നുള്ള സാധനങ്ങളുമായി വീട്ടുപടിക്കലേക്ക് ‘നഗരശ്രീ’കളെത്തും. കോർപറേഷൻ പരിധിയിലാണ് പുതിയ ഹോം ഡെലിവറി പദ്ധതി.
നഗരപരിധിയിലുള്ള അഞ്ഞൂറിലധികം സ്ത്രീകൾക്ക് തൊഴിൽ നൽകും. കുടുംബശ്രീ അംഗങ്ങൾ നിർമിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് തദ്ദേശീയ വിപണി കണ്ടെത്താനാണ് ഹോം ഷോപ്പുകൾ തുടങ്ങിയത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 1500ൽ അധികം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതോടനുബന്ധിച്ചാണ് ഹോം ഡെലിവറിക്കായി ‘നഗരശ്രീ’ പദ്ധതി. ഓരോ സിഡിഎസിന് കീഴിലും ഇതിനകം ഓരോ സിഎൽസിമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വാർഡുതല ഫെസിലിറ്റേറ്റർമാരെയും ഹോംഷോപ്പ് ഓണർമാരെയും നിയമിക്കും. അഭിമുഖത്തിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുക.
ഇവർക്ക് ഒരാഴ്ച പരിശീലനവും നൽകും. എസ്എസ്എൽസി പാസായ, ഇരുചക്ര വാഹനം ഓടിക്കാനറിയുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ സിഡിഎസ്, എഡിഎസ് ഓഫീസുകളിൽ ലഭിക്കും.


