India
image_print

കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്‍പില്‍ ഹാജരാകും;പിഎംഎ സലാം

Written by

askshiyas

 പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്‍പില്‍ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇഡിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങളാവാം ഇഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇഡിക്ക് മുന്‍പില്‍ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. സെപ്തംബര്‍ എട്ടിന് കോഴിക്കോട് വച്ച് മുസ്ലീംലീഗിന്റെ നേതൃയോഗം ചേരും. ഈ യോഗത്തില്‍ ഹരിത വിഷയം ചര്‍ച്ച ചെയ്യുമെന്നും സലാം അറിയിച്ചു.

Leave a Reply

Your email address will not be published.