India
image_print

കോടിയേരി ആവശ്യത്തിനനുസരിച്ച് നിലപാട് മാറ്റുന്നു; പി കെ കുഞ്ഞാലിക്കുട്ടി

Written by

archanaa chuqwe

കോടിയേരിക്കെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു എന്നാണ് ആരോപണം. ഇപ്പോൾ കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് പറയുന്നവർ നേരത്തെ പറഞ്ഞിരുന്നത് ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു.

ഞങ്ങൾക്ക് ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന് കോവിഡ് നിയന്ത്രണത്തിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ടാണോ എന്ന് സംശയിക്കുന്നുവെന്നും സിപിഐഎം മാത്രം നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.