India
image_print

സര്‍ക്കാര്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്;യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി

Written by

archanaa chuqwe

യുപിയിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റി സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.കേസില്‍ യോഗി ആദിത്യനാത് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.കൊലക്കുറ്റം ചുമത്തിയ കേസുകളിലെല്ലാം സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ. എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. മറ്റേതൊരു കൊലക്കേസ് പ്രതികളെയും പോലെ തന്നെ ഇതും പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനാണ് കാര്‍ ഓടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയത്.എട്ട്് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് യുപി സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. കേസിലെ മുഖ്യപ്രതിയെന്ന് എഫ്ഐആറില്‍ പറയുന്ന ആശിഷ് മിശ്രയെ പിടികൂടാത്തത് എന്തെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 20 ന് ആദ്യ കേസായിത്തന്നെ ലഖിംപൂര്‍ കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.യു പിയിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ 15പര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷകനേതാവ് റിച്ചസിങ് പറഞ്ഞിരുന്നു.കേന്ദ്രമന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിര്‍പുര്‍ റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published.