India
image_print

കനത്ത മഴ; പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടൽ

Written by

archanaa chuqwe

നത്ത മഴയിൽ എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ.രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.രണ്ട് വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. 4 മണിയോടെ അഗ്ന രക്ഷാസേന എത്തി ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി.

 

അതേസമയം ഉരുൾപൊട്ടലിൽ വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. നിലവിൽ ആളപായമില്ല.ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്.ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് മറ്റന്നാളോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.അതേസമയം ചൊ​വ്വാ​ഴ്​​ച ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തെ​ക്ക്​-​കി​ഴ​ക്ക​ൻ ഭാ​ഗ​ത്ത്​ പു​തി​യൊ​രു ന്യൂ​ന​മ​ർ​ദ​വും രൂ​പ​പ്പെ​ടാ​നി​രി​ക്കെ മ​ഴ ക​ന​ക്കു​മെ​ന്നാ​ണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇ​ത്​ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്നും ആ​ശ​ങ്ക​

Leave a Reply

Your email address will not be published.